ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ്: എവി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടെന്ന് നിയമോപദേശം

Posted on: June 17, 2018 5:55 pm | Last updated: June 18, 2018 at 10:24 am
SHARE

കൊച്ചി:വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ മുന്‍എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഇതു സംബന്ധിച്ച നിയമോപദേശം നല്‍കിയത്. കസ്റ്റഡി മരണക്കേസില്‍ ക്രിമിനല്‍ കുറ്റമൊന്നും എസ്പി ചെയ്തതിന് തെളിവില്ലെന്ന് ഡിജിപിയുടെ ഓഫീസ് നിയമോപദേശത്തില്‍ പറയന്നു.

ഇതേ തുടര്‍ന്ന് കേസില്‍ എവി ജോര്‍ജ്ജിനെ പ്രതിയാക്കേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം.സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എസ്.പി ആര്‍ടിഎഫ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നായിരുന്നു പോലീസ് കസ്റ്റഡിയില്‍ കൊലപ്പെട്ട ശ്രീജിത്തിന്റെ കുടുംബവും പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നത്.