ഒഡീഷയില്‍ ബോട്ട് മുങ്ങി ആറ് മരണം;12 പേര്‍ രക്ഷപ്പെട്ടു

Posted on: June 17, 2018 3:41 pm | Last updated: June 17, 2018 at 3:41 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ 18 ടൂറിസ്റ്റുകളുമായി പോവുകയായിരുന്ന ബോട്ട് കായലില്‍ മുങ്ങി ആറ് പേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. ചിലിക കായലില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലുംപെട്ട ബോട്ട് മുങ്ങുകയായിരുന്നു.

അപകടത്തില്‍ മരിച്ച നാല് പേരുടെ മ്യതദേഹങ്ങള്‍ ഇന്നാണ് കണ്ടെടുത്തത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.