വടക്കന്‍ പറവൂരിലെ ക്ഷേത്രക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍

Posted on: June 17, 2018 3:26 pm | Last updated: June 18, 2018 at 10:24 am
SHARE

പറവൂര്‍: വടക്കന്‍ പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയിലായി. പൊള്ളാച്ചിയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ഇവരില്‍നിന്നും തിരുവാഭരണം ഉള്‍പ്പെടെയുള്ള മോഷണ വസ്തുക്കള്‍ കണ്ടെടുത്തു. എറണാകുളം റൂറല്‍ പോലീസാണ് മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘത്തെ പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഷാജി, മഹേഷ് എന്നിവരാണ് മോഷണ സംഘത്തിലെ പ്രധാനികള്‍. കൊച്ചിയിലെത്തിച്ച ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

വടക്കന്‍ പറവൂര്‍ കോട്ടുവള്ളി ത്യക്കപുരം ക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ഈ മാസം 12നാണ് മോഷണം നടന്നത്. ത്യക്കപുരം ക്ഷേത്രത്തില്‍നിന്നും 30 പവന്‍ തിരുവാഭരണങ്ങളും 65,000 രൂപയുമാണ് കവര്‍ന്നത്. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്നും 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും മോഷണം പോയിരുന്നു. ഇരു മോഷണങ്ങളും ഒരേ സംഘമാണ് നടത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here