Connect with us

Kerala

മരട് വാഹനാപകടം: ഒരു കുട്ടികൂടി മരിച്ചു

Published

|

Last Updated

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മരട് ജനത റോഡ് പാടത്ത് ലെയിനില്‍ വന്‍പുള്ളി വീട്ടില്‍ കരോള്‍ (5) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരോള്‍. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ വിദ്യാലക്ഷ്മി (4), ആദിത്യന്‍ (4) എന്നീ കുട്ടികളും മരടിലെ കിഡ്‌സ് വേള്‍ഡ് എന്ന ഡേകെയറിലെ ആയയുമായ ലത (34) എന്നിവരുമാണ് മരിച്ചത്.

മരട് വിക്രം സാരാഭായ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌സ് വേള്‍ഡ് എന്ന പ്ലേ സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരട് അയിനിനട കാട്ടിത്തറ ലിങ്ക് റോഡായ ഹരിചന്ദ്ര ലൈനിലാണ് അപകടമുണ്ടായത്. റോഡരികില്‍ ചുറ്റുമതിലില്ലാത്ത കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. മിനുട്ടുകള്‍ക്കുള്ളില്‍ വാന്‍ കുളത്തില്‍ മുങ്ങുകയായിരുന്നു.

ഇതുവഴി വന്ന യാത്രക്കാരും നിലവിളി കേട്ട പ്രദേശവാസികളുമാണ് കുളത്തില്‍ ആഴ്ന്നുപോയ വാഹനത്തില്‍ നിന്ന് കുട്ടികളെ പുറത്തെടുത്തത്. എട്ട് കുട്ടികളും ഡ്രൈവറും ആയയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കരക്കെടുത്ത് ആശുപത്രിയിലെത്തിക്കുമ്പൊഴേക്കും രണ്ട് കുട്ടികളും ആയയും മരിച്ചിരുന്നു.

Latest