കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: June 17, 2018 1:49 pm | Last updated: June 17, 2018 at 1:49 pm

ഷാര്‍ജ: ഷാര്‍ജയിലെ ദൈദിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ് ഫാത്വിമ ദമ്പതികളുടെ മകന്‍ ഹാത്തിബ് ഹാരിസ് (23) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

ഷാര്‍ജയില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഹാത്തിബ്. ഒരു വര്‍ഷം മുമ്പാണ് ഷാര്‍ജയില്‍ എത്തിയത്. രണ്ട് കാറുകളിലായി ഖോര്‍ഫുഖാനില്‍ പോതായിരുന്നു ഹാത്തിബും സുഹൃത്തുക്കളും. തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജുനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെല്‍ഫിറ്റ് ഷാര്‍ജയിലെ ജീവനക്കാരനാണ് പിതാവ് ഹാരിസ്. സഹോദരങ്ങള്‍: ഹിഷാന, ഖദീജ.