രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി വീതം ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്കുകള്‍; 2016ല്‍ മാത്രം ആത്മഹത്യ ചെയ്തത് 9,747പേര്‍

Posted on: June 17, 2018 1:40 pm | Last updated: June 17, 2018 at 3:18 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ ദിനംപ്രതി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് . ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും ഓരോ വിദ്യാര്‍ഥി വീതം ആത്മഹത്യ ചെയ്യുന്നുണ്ട്. 2016ല്‍ മാത്രം 9,747 വിദ്യാര്‍ഥികള്‍ ആത്മഹത് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ നടക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ്.

വന്‍തോതിലുള്ള ആത്മഹത്യകള്‍ക്കുള്ള പ്രത്യേക കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും നാലിലൊന്ന് പേരും ആത്മഹത്യ ചെയ്യുന്നത് പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്, പരാജയ ഭീതി, സാമൂഹിക അപമാനം എന്നിവ ഭയന്നാണ് പലരും തങ്ങളുടെ ജീവനൊടുക്കുന്നത്. സ്ഥായിയായ ദു:ഖവും ഒറ്റപ്പെടലുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന വിഷാദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍തന്നെ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിഷാദ രോഗത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. ആവശ്യ സമയത്ത് ചികിത്സയും കൗണ്‍സിലിംഗും നടത്തി ഇവരെ ഈ ചിന്തകളില്‍നിന്നും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here