Connect with us

National

കുത്തിവെപ്പെടുത്ത് മയക്കി സ്ത്രീയെ ബലാത്സംഗം ചെയ്ത ഡോക്ടറും ദ്യശ്യങ്ങള്‍ പകര്‍ത്തിയ കമ്പൗണ്ടറും പിടിയില്‍

Published

|

Last Updated

സൂറത്ത്: ക്ലിനിക്കിലെത്തിയ സ്ത്രീയെ മയക്കിക്കിടത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. വഡോദരക്ക് സമീപം അംഗാദ് ഗ്രാമത്തിലാണ് സംഭവം. പോലീസ് അറസ്റ്റ് ചെയ്ത ഡോ.പ്രതീക് ജോഷിയെ കോടതി റിമാന്‍ഡ് ചെയ്തു. ക്ലിനിക്കിലെത്തിയ തന്നെ കുത്തിവെപ്പെടുത്ത് മയക്കിക്കിടത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സത്രീ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീയെ പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാനായി ദ്യശ്യങ്ങള്‍ പകര്‍ത്തിയ ക്ലിനിക്കിലെ കമ്പൗണ്ടര്‍ ഗോഹിലിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് നടന്ന സംഭവം സ്ത്രീ ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ 11ന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്.

അതേ സമയം തന്റെ കമ്പൗണ്ടര്‍ ഗോഹിലടക്കം മൂന്ന് പേര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. മൂന്ന് പേരും ചേര്‍ന്ന് ഫിബ്രവരി 22ന് ഡോക്ടറെ തട്ടിക്കൊണ്ടുപോയി അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മൂന്ന്‌പേരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.