ദുരന്തഭൂമിയില്‍ സാന്ത്വനം പകര്‍ന്ന് എസ് വൈ എസ്

Posted on: June 17, 2018 12:21 pm | Last updated: June 17, 2018 at 12:21 pm
SHARE
ദുരന്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍

താമരശ്ശേരി: ദുരന്ത ഭൂമിയില്‍ സാന്ത്വനമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍. അപകടം നടന്ന സമയം മുതല്‍ അമ്പതോളം സാന്ത്വനം വളണ്ടിയര്‍മാരാണ് കര്‍മ നിരതരായി രംഗത്തിറങ്ങിയത്. അപകട വിവരം അറിഞ്ഞപ്പോള്‍ തന്നെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ സേവനം ചെയ്യാറുള്ള എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ ആശുപത്രിയിലും കരിഞ്ചോലയിലുമെത്തി. ആശുപത്രിയില്‍ എത്തിച്ച നാല് മയ്യിത്തുകളുടെയും പരിപാലനത്തിനും സാന്ത്വനം വളണ്ടിയര്‍മാരാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. മറ്റുള്ള മയ്യിത്തുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ സംഭവസ്ഥലത്ത് തന്നെ പൂര്‍ത്തിയാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനും മയ്യിത്ത് ഏറ്റുവാങ്ങി കുളിപ്പിച്ച് ഖബറടക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വനം വളണ്ടിയര്‍മാരാണ് നേതൃത്വം നല്‍കിയത്. കാണാതായവര്‍ക്കായുള്ള തിരച്ചിലിനും ഇവര്‍ മുന്നിട്ടിറങ്ങി.

ഇന്നലെ പൂനൂര്‍ പുഴയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്താന്‍ എസ് വൈ എസിന്റെ കൂടുതല്‍ വളണ്ടിയര്‍മാര്‍ രംഗത്തെത്തി. വെട്ടിഒഴിഞ്ഞ തോട്ടം സ്‌കൂളിലെ ക്യാമ്പില്‍ എത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതും എസ് വൈ എസിന്റെ നേതൃത്വത്തിലാണ്. റമസാനിലെ അവസാന ദിവസത്തിലെ ഇഫ്താറും പെരുന്നാള്‍ ദിവസത്തെ ഭക്ഷണവുമെല്ലാം എസ് വൈ എസ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും എസ് വൈ എസ് ഒരുക്കിയിട്ടുണ്ട്.

ബി സി ലുഖ്മാന്‍ ഹാജി, ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, മുനീര്‍ സഅദി പൂലോട്, ഹുമൈദ് മങ്ങാട്, റിസാല്‍ കട്ടിപ്പാറ, സാലിഹ് ചുങ്കം തുടങ്ങിയവരാണ് വളണ്ടിയര്‍ സേവനത്തിന് നേതൃത്വം നല്‍കുന്നത്. സഹായി വാദിസലാം ഭാരവാഹികളായ നാസര്‍ ചെറുവാടി, പി വി അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ വളണ്ടിയര്‍മാര്‍ക്ക് നിര്‍ േദദശം നല്‍കാന്‍ എത്തിയിരന്നു.

LEAVE A REPLY

Please enter your comment!
Please enter your name here