ആന്ധ്രാപ്രദേശില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

Posted on: June 17, 2018 11:46 am | Last updated: June 17, 2018 at 1:12 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നുള്ളവാണ് മരിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.

അന്‍പത് അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജില്ലാ കലക്ടറ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു.