കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ; മരണം ഒമ്പതായി

Posted on: June 16, 2018 5:25 pm | Last updated: June 17, 2018 at 10:12 am

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മ്യതദേഹംകൂടി ഇന്ന് കണ്ടെടുത്തു.

പത്ത് വയസുകാരി റിംഷ മെഹ്്‌റിന്റെ മ്യതദേഹമാണ് ഇന്ന് നടത്തിയ തിരച്ചില്‍ കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. നേരത്തെ മരിച്ച ഹംസയുടെ കൊച്ചുമകളാണ് റിംഷ. ഒരു കുടുംബത്തിലെ ആറ് പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയും അഗ്്‌നിശമന സേനയും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.