പോലീസ് ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Posted on: June 16, 2018 3:25 pm | Last updated: June 17, 2018 at 10:11 am

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ കൈയേറ്റം ചെയ്ത സംഭവം െ്രെകംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഇക്കാര്യം തീരുമാനമായത്.

നിലവില്‍, തിരുവനന്തപുരം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസി. കമ്മീഷണര്‍ പ്രതാപന്‍ നായരാണ്് അന്വേഷണം നടത്തുന്നത്. മര്‍ദനമേറ്റ ഗവാസ്‌കറിന് 50,000 രൂപ ചികിത്സ സഹായം നല്‍കാനും തീരുമാനമായി.

സംഭവം വിവാദമായതിനെ തുടര്‍ന്ന്എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എഡിജിപി ആനന്ദകൃഷ്ണനാണ് പുതിയ ചുമതല. സുധേഷ് കുമാറിന് പകരം നിയമനം നല്‍കിയിട്ടില്ല.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം അധിക്ഷേപാര്‍ഹവും ആശ്ചര്യകരവുമായ സംഭവമാണിത്. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.