പോലീസിലെ ദാസ്യപ്പണി; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സെന്‍കുമാര്‍

Posted on: June 16, 2018 1:44 pm | Last updated: June 17, 2018 at 10:12 am

തിരുവനന്തപുരം: പോലീസിലെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പോലീസിലെ ദാസ്യപ്പണി നിയന്ത്രിക്കുന്നതിന് തലപ്പത്തുള്ളവര്‍ തന്നെ നടപടി എടുക്കണമെന്നും സെന്‍കുമാര്‍ മാധ്യമങ്ങോട് പറഞ്ഞു.

താന്‍ ഡി.ജി.പി ആയിരിക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ നടപടി എടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്‌നമുണ്ടാക്കുന്നത്. കേരളത്തിന്റെ സംസ്‌കാരം മനസിലാക്കാന്‍ പല ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം.

ഇത്തരം സംഭവങ്ങളില്‍ ഉന്നത നേതൃത്വത്തിന് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഫ്യൂഡല്‍ പശ്ചാത്തലം കേരളത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുതെന്നും അത് കേരളത്തിന് യോജിക്കുന്നതില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.