നിയന്ത്രണരേഖയില്‍ വീണ്ടും പാക്ക് ആക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Posted on: June 16, 2018 1:07 pm | Last updated: June 17, 2018 at 10:12 am

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ പാക്ക് ചാരസംഘടനയുടെ പിന്തുണയോടെ കൊലപ്പെടുത്തുകയും ഇന്ത്യന്‍ സൈനികനായ ഔറംഗസേബിനെ പാക്ക് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിറകെയാണിത്.

പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനികനായ വികാസ് ഗുരുങാണ് ആശുപത്രിയില്‍ മരിച്ചത്. ശ്രീനഗറില്‍ പ്രതിഷേധക്കാരും സൈനികരും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുകയാണ്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ കല്ലേറു നടത്തിയവര്‍ ഇസില്‍ പതാക വീശുകയും ഇസില്‍ അനുകൂല മുദ്രാവാക്യംമുഴക്കുകയുമുണ്ടായതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.