മകളെ പീഡിപ്പിച്ച കേസില്‍ വിചാരണക്കെത്തിയയാള്‍ കോടതിയില്‍വെച്ച് ഭാര്യയെ കുത്തിക്കൊന്നു

Posted on: June 16, 2018 12:52 pm | Last updated: June 16, 2018 at 12:52 pm
SHARE

ഗുവാഹത്തി: മകളെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ പിതാവ് കോടതിയില്‍വച്ച് ഭാര്യയെ കുത്തിക്കൊന്നു. വെള്ളിയാഴ്ച രാവിലെ അസമിലെ ദിബ്രുഗാ സെഷന്‍സ് കോടതി പരിസരത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം.

മകളെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്ന പുര്‍ണ നഹര്‍ ദേക്കായാണ് കോടതിയില്‍ വിചാരണ്ക്ക് എത്തിച്ചപ്പോള്‍ ഭാര്യ റിതാ നഹര്‍ ദേക്കയെ കുത്തിക്കൊന്നത്. താന്‍ മകളെ പീഡിപ്പിച്ചിട്ടില്ലെന്നും ഭാര്യ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും പുര്‍ണ പൊലീസിനോടു പറഞ്ഞു.

ഒമ്പതു മാസം മുന്‍പാണ് റിതാ, ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായ പുര്‍ണ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നെങ്കിലും ഭാര്യ, വീട്ടിലേക്ക് വരാന്‍ സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് കേസിന്റെ വിചാരണയ്ക്ക് എത്തിപ്പോള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കോടതിക്കു പുറത്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന റിതയെ മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here