ഒരു വയസുകാരിയെ പീഡിപ്പിച്ച ശേഷം തലനിലത്തടിച്ചു കൊന്നു; യുവാവ് പിടിയില്‍

Posted on: June 16, 2018 12:13 pm | Last updated: June 16, 2018 at 12:13 pm

പൂനെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പൂനയിലെ ലോണി കല്‍ബോറിലാണ് സംഭവം. സംഭവത്തില്‍ മാല്‍ഹരി മന്‍സോദ (22) യെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് കൂലിപ്പണിക്ക് പുനെയില്‍ എത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതായത്. ഉടന്‍തന്നെ തിരച്ചില്‍ തുടങ്ങുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. വെള്ളിയാഴ്ച സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടി്. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു. തുടര്‍ന്ന്, സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് മന്‍സോദെയുടെ ദൃശ്യം ലഭിച്ചത്. ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു.