ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കണം: സുധീരന്‍

Posted on: June 16, 2018 12:05 pm | Last updated: June 16, 2018 at 12:05 pm
SHARE

തിരുവനന്തപുരം: കെബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് എതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസിലെ ഉന്നതര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കാറിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എംഎല്‍എക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്തപ്പോള്‍ മര്‍ദനമേറ്റ യുവാവിന്റെ പേരില്‍ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്ന് ആക്ഷേപമുണ്ട്. ഇതെല്ലാം കേരള പോലീസിന് വീണ്ടും നാണക്കേട് വരുത്തിയിരിക്കുകയാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. എംഎല്‍എക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ അത് നിയമംവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടേ കാണാനാകൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് നീതി ഉറപ്പ് വരുത്തേണ്ടതാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here