Connect with us

Ongoing News

ഈദുല്‍ ഫിത്വര്‍ ആഘോഷിച്ച് പത്താന്‍സ് ഫാമിലി

Published

|

Last Updated

വഡോദര: ക്രിക്കറ്റ് സ്റ്റേഡിയങ്ങളെ വെടിക്കെട്ട് ബാറ്റിംഗിലൂടെയും ബൗളിംഗിലൂടെയും വിസ്മയിപ്പിക്കുന്ന പത്താന്‍ സഹോദരങ്ങളായ ഇര്‍ഫാന്‍ പത്താനും ജേഷ്ഠന്‍ യൂസുഫ് പത്താനും ഈദുല്‍ ഫിത്വര്‍ ആശംസകള്‍
നേര്‍ന്നു.

ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പിതാവ് മുഹമ്മദ് ഖാനുമൊത്തുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് യൂസുഫ് ആശംസകള്‍ നേര്‍ന്നത്. തെളിമയാര്‍ന്ന സൂര്യപ്രകാശം പോലെ മാന്യവും ഊഷ്മളവുമായ രീതിയില്‍ അല്ലാഹു സ്‌നേഹം ചൊരിയട്ടെയെന്ന് യൂസുഫ് ആശംസിച്ചു. ഉത്തരേന്ത്യയില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.