ക്രിസ്റ്റിയാനോക്ക് ഹാട്രിക്ക്, സ്‌പെയിന്‍- പോര്‍ച്ചുഗല്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍ (3-3)

Posted on: June 16, 2018 1:52 am | Last updated: June 16, 2018 at 10:53 am
SHARE

സോച്ചി: ലോകകപ്പ് ഫുട്‌ബോളിലെ പോര്‍ച്ചുഗല്‍- സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് കളിയിലെ താരം.

4, 44, 88 മിനുട്ടുകളിലാണ് റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്. 24. 55 മിനുട്ടുകളില്‍ ഡിഗോ കോസ്റ്റയും 58ാം മിനുട്ടില്‍ നാച്ചോയും സ്‌പെയിനിനായി ലക്ഷ്യം കണ്ടു. ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.