Connect with us

Ongoing News

ഈജിപ്റ്റ് പൊരുതി വീണു; ഉറുഗ്വെക്ക് വിജയത്തുടക്കം

Published

|

Last Updated

യെകാതെറിന്‍ബര്‍ഗ്: സൂപ്പര്‍ താരം മുഹമ്മദ് സാലയില്ലാതെയിറങ്ങിയ ഈജിപ്റ്റിനെ വീഴ്ത്തി ഉറുഗ്വെ ലോകകപ്പ് ഫുട്‌ബോളില്‍ വിജയത്തുടക്കമമിട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വെയുടെ ജയം. 89ാം മിനുട്ടില്‍ ജോസെ ഗിമിനസാണ് ഗോള്‍ നേടിയത്. സാഞ്ചസിന്റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്.

ഫോണ്‍ കണ്ടെത്താത്തെ ഇരു ടീമുകളും പലപ്പോഴും ഉഴറി. ഉറുഗ്വെയുടെ എഡിസന്‍ കവാനി, ലൂയിസ് സുവാരസ് എന്നീ രണ്ട് ലോകോത്തര സ്‌ട്രൈക്കര്‍മാര്‍ ക്ക് വേണ്ടത്ര തിളങ്ങാനായില്ല. ജയത്തോടെ ഉറുഗ്വേ മൂന്ന് പോയിന്റ് സ്വന്തമാക്കി.

Latest