Connect with us

National

കെജ്‌രിവാളിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആറാം ദിവസത്തിലേക്ക്; ആംബുലന്‍സ് സൗകര്യമൊരുക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ലെഫ്. ഗവര്‍ണറുടെ വീട്ടില്‍ നടത്തുന്ന ധര്‍ണാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. ഡല്‍ഹിയെ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടതിന് നന്ദി അറിയിച്ച് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിമാരായ സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായി എന്നിവരും നടത്തുന്ന ധര്‍ണ അഞ്ച് നാള്‍ പിന്നിടുകയാണ്. സമരത്തിന് പിന്തുണയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെജ്‌രിവാള്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്. നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ആരോഗ്യനില മോശമായതോടെ നാല് ആംബുലന്‍സുകള്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡ

ല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെഞ്ചാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്. ഗവര്‍ണറുടെ വസതിയില്‍ കെജ് രിവാളും മന്ത്രിമാരും സമരം നടത്തുന്നത്.