അങ്ങേയറ്റം അധിക്ഷേപാര്‍ഹം, കര്‍ശന നടപടി; എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചസംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Posted on: June 15, 2018 4:48 pm | Last updated: June 15, 2018 at 10:11 pm
SHARE

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡൈവറെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങേയറ്റം അധിക്ഷേപാര്‍ഹവും ആശ്ചര്യകരവുമായ സംഭവമാണിത്. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം. മേലുദ്യോഗസ്ഥര്‍ എന്നതിനാല്‍ നിയമത്തിന് അതീതരായല്ല നിലകൊള്ളേണ്ടത്. ആരുടെ കുടുംബാംഗങ്ങളായാലും എല്ലാവരും നിയമത്തിന് വിധേയരാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here