മലാലയെ വധിക്കാന്‍ ഉത്തരവിട്ട താലിബാന്‍ ഭീകരന്‍ കൊല്ലപ്പെട്ടു

Posted on: June 15, 2018 3:17 pm | Last updated: June 15, 2018 at 3:17 pm
SHARE

കാബൂള്‍: മലാല യൂസഫ് സായിയെ വധിക്കാന്‍ ഉത്തവിട്ട താലിബാന്‍ ത്ീവ്രവാദി മൗലാന ഫസലുള്ള അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൗലാനക്ക് പുറമെ മറ്റ് നാല് താലിബാന്‍ നേതാക്കളും കൊല്ലപ്പെട്ടതായി വോയ്‌സ് ഓഫ് അമേരിക്കയെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ കുനാറില്‍വെച്ചാണ് ഭീകരവാദി നേതാവ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേ സമയം ഇക്കാര്യം താലിബാന്‍ സ്ഥിരീകരിച്ചിട്ടില്ല. 151പേര്‍ കൊല്ലപ്പെട്ട പെഷവാര്‍ ആര്‍മി പബ്ലിക്ക് സ്‌കൂള്‍ വെടിവെപ്പ് അടക്കമുള്ള ആക്രമണങ്ങള്‍ക്ക് നേത്യത്വം നല്‍കിയത് മൗലാനയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രചാരണം നടത്തിയതിനാണ് മലാലയെ വധിക്കാന്‍ ഇയാള്‍ ഉത്തരവിട്ടത്. ആക്രമണത്തില്‍ പരുക്കുകളോടെ മലാല രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here