കരിഞ്ചോലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

Posted on: June 15, 2018 2:19 pm | Last updated: June 15, 2018 at 2:19 pm
SHARE

കട്ടിപ്പാറ: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ദുരിതബാധിത സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ദുരന്തനിവാരണ സേനയെത്തിയത് ഏറെ വൈകിയാണ്. പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായിട്ടും സേനയെത്തുന്നത് വൈകിട്ടാണ്. ഇത് പൊറുക്കാനാകാത്ത തെറ്റാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് തുടങ്ങണമെന്നും ചെന്നിത്തല പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര സഹായം നല്‍കണം. സര്‍ക്കാറിന്റെ അനുമതിയില്ലാതെ നിര്‍മിച്ച നാല് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ജലസംഭരണി നിര്‍മിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here