Connect with us

Kerala

പോലീസുകാരന് മര്‍ദനമേറ്റ് സംഭവം: അന്വേഷണം ഡിസിആര്‍ബിക്ക്

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റെന്ന ആരോപണം ഡിസിആര്‍ബി അന്വേഷിക്കും. ഡിവൈഎസ്പി പ്രതാപന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല.

ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഔദ്യോഗിക വാഹനത്തില്‍വെച്ച് ചീത്ത വിളിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ പരാതിയിലാണ് അന്വേഷണം. അതേ സമയം ഗവാസ്‌കര്‍ തന്റെ കൈക്ക് കയറിപ്പിടിച്ചുവെന്ന് എഡിജിപിയുടെ മകളും പരാതിപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Latest