Connect with us

National

പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Published

|

Last Updated

ജയ്പൂര്‍: നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥി പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പതിനെട്ടുകാരനായ കരണ്‍ കുമാര്‍ ഘാസിയാണ് മരിച്ചത്.

കോട്ടയില്‍ പെയിംഗ് ഗസ്റ്റായി താമസിച്ച് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു കരണ്‍. ആത്മഹത്യക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. പഠനത്തിലെ സമ്മര്‍ദമല്ല മരണകാരണമെന്നാണറിയുന്നത്.