കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മ്യതദേഹം കണ്ടെത്തി

Posted on: June 15, 2018 9:48 am | Last updated: June 15, 2018 at 12:05 pm
SHARE

്‌വൈപ്പിന്‍: ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നത്തപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ ക്യഷ്ണന്‍(74)ന്റെ മ്യതദേഹം കണ്ണമാലി കടല്‍ത്തീരത്തുനിന്നും കണ്ടെത്തി. സിപിഎം നേതാവായ ക്യഷ്ണന്‍ പാര്‍ട്ടിക്കെതിരെ ആത്മഹത്യക്കുറിപ്പെഴുതി വെച്ചാണ് ചൊവ്വാഴ്ച കൊച്ചി കായലില്‍ ചാടിയത്.

രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍നിന്നാണ് കായലില്‍ ചാടിയത്. ചാടുന്നതിന് മുമ്പ് ഒരു യാത്രക്കാരനെ ആത്മഹത്യ കുറിപ്പ് ഏല്‍പ്പിച്ചിരുന്നു. മെയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ക്യഷ്ണന് പ്രസിഡന്റ് പദവി നഷ്ടമായത്. സിപിഎം ലോക്കല്‍ കമ്മറ്റിക്കെതിരായ ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പുലുള്ളത്. നിലവില്‍ എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റി അംഗമാണ് ക്യഷ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here