Connect with us

Kerala

കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ പഞ്ചായത്തില്‍ വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഏഴ് പേരെ കാണാനില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നതെങ്കിലും കാണാതായവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരവെ ശരീര ഭാഗം കണ്ടെത്തി. ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫറിന്റേതാണെന്ന് സംശയമുണ്ട്. ജാഫറിന്റെ മ്യതദേഹം കണ്ടെത്തുമ്പോള്‍ ഒരു കാലുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെടുത്തതും ഒരു കാലായതിനാലാണ് ഇത് ജാഫറിന്റേതാണെന്ന് സംശയിക്കുന്നത്.

കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ച് വീടുകളാണ് തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ തുടങ്ങിയി്. നാട്ടുകാരുടെ സഹകരണത്തോടെ ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയുമാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് കുട്ടികളടക്കം ഏഴ് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.

Latest