ഉരുള്‍പൊട്ടല്‍: ഇരിട്ടി- വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാത ജൂലൈ 12 വരെ അടച്ചു

Posted on: June 15, 2018 6:05 am | Last updated: June 14, 2018 at 11:50 pm
SHARE
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടി- വീരാജ്‌പേ്ട്ട അന്തര്‍
സംസ്ഥാന പാതയില്‍ മാക്കൂട്ടം ചെറിയ
പാലത്തില്‍റോഡിലുണ്ടായ വിളളല്‍

ഇരിട്ടി: ഇരിട്ടി- വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാത ജൂലൈ 12 വരെ അടച്ചിട്ടു. മാക്കൂട്ടം ബ്രഹ്മഗിരി മലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെ തുടന്നുള്ള മലവെള്ളപ്പാച്ചലില്‍ ചുരം റോഡില്‍ മൂന്നിടങ്ങളില്‍ വിള്ളലുണ്ടായതിനാലാണ് ഗതാഗതം നിരോധിച്ചത്. മാക്കൂട്ടം ചെറിയപാലം, മെതിയടിപാറയില്‍ ഹനുമാന്‍ അമ്പലത്തിന് സമീപം, മേമനക്കൊല്ലി എന്നിവടങ്ങളിലാണ് റോഡ് അപകടഭീഷണിയിലായത്. കൂറ്റന്‍ മരങ്ങള്‍ വന്നിടിച്ചും മണ്ണിടഞ്ഞും വെള്ളം റോഡിന് മുകളിലൂടെ മണിക്കൂറുകളോളം കരകവിഞ്ഞ് ഒഴുകി അടിത്തറ ഇളകിയാണ് റോഡ് അപകടത്തിലായത്. കൂടാതെ നിരവധി സ്ഥലങ്ങളില്‍ 50-ല്‍ അധികം കൂറ്റന്‍ മരങ്ങളും റോഡില്‍ കിടക്കുകയാണ്. ഇടക്കിടെ മണ്ണിടിഞ്ഞുക്കൊണ്ടിരിക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. സൈന്യം ഇറങ്ങി മാക്കൂട്ടം തോടിന് സമീപത്തെ കൂറ്റന്‍ മരങ്ങള്‍ നീക്കിയെങ്കിലും പാലം അപകടത്തിലാണ്. കൂര്‍ഗ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീവിദ്യയുടെ നേതൃത്വത്തില്‍ ഉന്നത തല കര്‍ണാടക പൊതുമരാമത്ത് സംഘം അപകട സ്ഥലം സന്ദര്‍ശിച്ച് റോഡിന്റെ സുരക്ഷ പരിശോധിച്ചു. ഇതിന് ശേഷമാണ് റോഡ് അടച്ചിടാന്‍ ഉത്തരവിട്ടത്. മാക്കൂട്ടം ചെറിയ പാലം ബലപ്പെടുത്തിയും വിള്ളല്‍ വീണ റോഡ് കല്ലുകള്‍ പാകിയും മാത്രമെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയും

അതേസമയം, ചുരം റോഡ് അടച്ചത് വന്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും ബംഗഌരു, മൈസൂരു ഭാഗങ്ങളിലേക്ക് ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് ചരക്ക് ലോറികളുമാണ് പോയിക്കൊണ്ടിരുന്നത്. ഇതുവഴിയുള്ള ഗാതാഗതം നിലച്ചതോടെ മാനന്തവാടി വഴി തിത്തിമത്തി പാലം വഴി ഗോണികുപ്പയിലൂടെ വേണം മൈസൂരുവിലേക്ക് പോകാന്‍. വ്യാഴാഴ്ച കുടകില്‍ ഉണ്ടായ കനത്ത മഴയില്‍ വൈകിട്ട് നാലോടെ തിത്തിമത്തി പാലം ഇടിഞ്ഞതോടെ മൈസൂരുവിലേക്കുള്ള യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. കിലോമീറ്ററുകള്‍ താണ്ടി മാനന്തവാടി- കുട്ട വഴി വീരാജ്‌പേട്ട- കുശാല്‍ നഗര്‍ വഴി വേണം മൈസൂരുവില്‍ എത്താന്‍.

LEAVE A REPLY

Please enter your comment!
Please enter your name here