ഇന്ന് ചെറിയ പെരുന്നാള്‍

കേരളത്തില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച
Posted on: June 14, 2018 8:05 pm | Last updated: June 15, 2018 at 10:52 am
SHARE

കോഴിക്കോട്: വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ചെറിയ പെരുന്നാളിനെ വരവേറ്റു. പ്രഭാതം മുതൽ പ്രദോഷം വരെ  അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും  നാഥന് സമർപ്പിച്ച വിശ്വാസികൾക്ക് ഇന്ന് സന്തോഷാതിരേകത്തിന്റെ സുദിനം.  ഫിത്വർ സകാത്ത് കൊടുത്തു വീട്ടിയും സ്നേഹബന്ധങ്ങളും കുടുംബബന്ധങ്ങളും സുദൃഢമാക്കിയും  അവർ ഈ ദിനത്തെ അവിസ്മരണീയമാക്കും.

ശവ്വാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്  വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്  തുടങ്ങി ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് ചെറിയപെരുന്നാൾ. ഡൽഹിയിൽ ശനിയാഴ്ചയാണ് പെരുന്നാൾ.

LEAVE A REPLY

Please enter your comment!
Please enter your name here