കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ‘കലക്ടര്‍ ബ്രോ’ തെറിച്ചു

Posted on: June 14, 2018 12:45 pm | Last updated: June 14, 2018 at 3:37 pm
SHARE

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍ പ്രശാന്തിനെ ഒഴിവാക്കി. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല.

കഴിഞ്ഞ നവംബറില്‍ കണ്ണന്താനം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോഴാണ് പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ അഞ്ച് വര്‍ഷത്തേക്കോ മന്ത്രിയുടെ കാലാവധി അവസാനിക്കുന്നതുവരേയോ ആയിരുന്നു നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here