കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചക്കുശേഷം അവധി

Posted on: June 14, 2018 11:00 am | Last updated: June 14, 2018 at 11:00 am
SHARE

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട രണ്ട് പേരെ പുറത്തെടുത്തു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. അബ്ദൂല്‍ സലീമിന്റെ മകള്‍ ദില്‍നയെന്ന കുട്ടി മരിച്ചിരുന്നു. ദില്‍നയുടെ നാല് വയസ്സുള്ള സഹോദരനെയാണ് ഇപ്പോള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here