ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റ് ഇന്ന് ആരംഭിക്കും

Posted on: June 14, 2018 6:28 am | Last updated: June 14, 2018 at 12:33 am
SHARE

ബെംഗളുരു: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് അംഗീകാരം ലഭിച്ച അഫ്ഗാനിസ്താന് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. രാജ്യം ഒരു ഭാഗത്ത് പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് അഫ്ഗാന്‍ സംഘം. രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച പ്രതിഭകളെയാണ് അഫ്ഗാന്‍ വാഗ്ദാനം ചെയ്യുന്നത്.

വിരാട് കോലിയുടെ അ ഭാവ ത്തില്‍ അജിങ്ക്യ രഹാനെയാണ് ഏകമത്സര ത്തില്‍ ഇ ന്ത്യയെ നയിക്കുന്നത്. 2015 മുതല്‍ ഇ ന്ത്യയില്‍ പരിശീലനം നട ത്തുന്ന അഫ്ഗാന്‍ ടീമിന് ഇവിടു െത്ത സാഹച ര്യങ്ങള്‍ അത്ര അപരിചിതമല്ല. സ്പിന്നര്‍മാരായ റാഷിദ് ഖാനും മുജീബ് റ ഹ്മാനും ഇക്കഴിമ ഐ.പി.എല്ലില്‍ പുറ െത്തടു ത്ത മികവ് കന്നിടെസ്റ്റില്‍ തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി ക്യാപ്റ്റന്‍ പറയുന്നു.

കോലിക്ക് വിശ്രമം നല്‍കിയെങ്കിലും എതിരാളികളെ നിസ്സാരമായികാണാതെ മിക ച്ചടീമുമായാണ് ഇ ന്ത്യ ഇറങ്ങുന്നത്.

ചേതേശ്വര്‍ പുജാര, ലോകേഷ് രാഹുല്‍, രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാ3, ദിനേഷ് കാര്‍ ത്തിക്, മുരളി വിജയ് തുടങ്ങിയവര്‍ ബാറ്റിങിലും ആര്‍. അശ്വി3, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, ഇശാ ന്ത് ശര്‍മ തുടങ്ങിയവര്‍ ബൗളിങിലും ടീമിന് പ്രതീക്ഷ പകരുന്നു. റാഷിദിനും മുജീബിനും പുറമെ മുഹമ്മദ് നബി, റഹ്മ ത്ത് ഷാ, സാഹിര്‍ ഖാ3 തുടങ്ങിയവരും ബൗളിങില്‍ സന്ദര്‍ശകരുടെ പ്രതീക്ഷയാണ്.