Connect with us

Sports

2026 ലോകകപ്പ് മൂന്ന് രാജ്യങ്ങളില്‍

Published

|

Last Updated

സൂറിച്ച്: 2026ലെ ഫിഫ ലോകകപ്പ് വേദി പ്രഖ്യാപിച്ചു. വേദിക്കുവേണ്ടി ശക്തരായി രംഗത്തുണ്ടായിരുന്ന മൊറോക്കോയെ പിന്തള്ളി യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആഥിത്യം വഹിക്കും.

2022ലെ ലോകകപ്പ് ഖത്തറില്‍ നടത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. മോസ്‌കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസിലാണ് 2026ലെ വേദി തീരുമാനിച്ചത്. 210 ല്‍ 134 അംഗങ്ങളുടെ വോട്ടുകളും അമേരിക്കയും മറ്റു രാജ്യങ്ങളും നേടിയപ്പോള്‍ 65 വോട്ടുകളാണ് മൊറോക്കോയ്ക്ക് ലഭിച്ചത്. അതേസമയം, വോട്ടെടുപ്പില്‍ നിന്നും ഏഴ് അംഗങ്ങള്‍ വിട്ടുനിന്നു.

1994ലും അമേരിക്കയിലായിരുന്നു ലോകകപ്പ് നടന്നിരുന്നത്. അന്ന് ബ്രസീല്‍ ചാമ്പ്യന്മാരായി. മെക്‌സിക്കോയില്‍ 1986ലും ലോകകപ്പ് നടന്നു. അന്ന് അര്‍ജന്റീനയായിരുന്നു ചാമ്പ്യന്മാര്‍. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ് ആയിരിക്കും 2026ലേത്. 34 ദിവസങ്ങളിലായി 80 മത്സരങ്ങള്‍ ഉണ്ടായിരിക്കും.

60 മത്സരങ്ങള്‍ അമേരിക്കയിലും 10 മത്സരങ്ങള്‍ വീതം കാനഡയിലും മെക്‌സിക്കോയിലുമായും നടക്കും.
ഡേവിഡ് ബെക്കാമിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രചരണം അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും കാനഡയ്ക്കും തുണയായി.

Latest