ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്‌റാഈല്‍ ആക്രമണം യുദ്ധക്കുറ്റം: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

Posted on: June 14, 2018 6:06 am | Last updated: June 13, 2018 at 11:01 pm
SHARE

ഗാസ സിറ്റി: അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് നിരപരാധികളായ ഫലസ്തീനികള്‍ക്ക് നേരെ ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുമെന്ന് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങളെ എതിര്‍ക്കുന്ന പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ അടിയന്തര യു എന്‍ ജനറല്‍ അസംബ്ലി വിളിച്ചു ചേര്‍ക്കുന്നതിന്റെ തൊട്ടുമുമ്പാണ് സംഘടനയുടെ പ്രസ്താന പുറത്തുവന്നത്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ 120 ഫലസ്തീനികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതമായ ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ ആഴ്ചകളായി ഫലസ്തീനികള്‍ പ്രതിഷേധത്തിലേര്‍പ്പെട്ടുവരികയാണ്. ഇവരെ നേരിടുന്നതിനിടെയാണ് 120 പേരെ ഇസ്‌റാഈല്‍ വകവരുത്തിയത്. 3,800ലധികം ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here