തര്‍തീല്‍; ഖുര്‍ആന്‍ മത്സരം 22ന് ഷാര്‍ജയില്‍

Posted on: June 13, 2018 10:12 pm | Last updated: June 13, 2018 at 10:12 pm
SHARE

ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ നാഷനല്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ, ഹിഫ്ള് മത്സരം ഈ മാസം 22ന് ഷാര്‍ജ യൂത്ത് സെന്ററില്‍ നടക്കും.

വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അബ്ദുല്‍ ഹക്കീം എ കെ(ചെയ.), മുഹമ്മദ് മാസ്റ്റര്‍ (ജന. കണ്‍.),നാസര്‍ മുഫീദ് (ട്രഷ.), സമദ് സഖാഫി, ഉസ്മാന്‍ സഖാഫി, സലാം പോത്താംകണ്ട, ബദ്‌റുദ്ധീന്‍ സഖാഫി (വൈ. ചെയ.), സിദ്ധീഖ് മാസ്റ്റര്‍, നിസാര്‍ പുത്തന്‍പള്ളി, മജീദ് കയ്യംകോട് (ജോ. കണ്‍.), മുനീര്‍ മാഹി, സലിം വളപട്ടണം (ഫൈനാന്‍സ്), ഹസൈനാര്‍ സഖാഫി, നാസര്‍ തളിപ്പറമ്പ് (ഫുഡ്), മൂസ കിണാശ്ശേരി, സിറാജ് കൂരാറ (പബ്ലിസിറ്റി), മിഅറാജ് ഒ.പി, മസൂദ് മഠത്തില്‍ (ഫെസിലിറ്റിസ്), നാസര്‍ വാണിയമ്പലം, ശുഐബ് നഈമി ( റിസപ്ഷന്‍), അബ്ദുര്‍റഹ്മാന്‍ മണിയൂര്‍, സുബൈര്‍ പെരിഞ്ഞനം (ട്രാന്‍സ്‌പോര്‍ട്ട്), ഹമീദ് സഖാഫി പുല്ലാര (പ്രോഗ്രാം), ഹസീബ് എ ജി (വളണ്ടിയര്‍). മത്സരത്തോടുബന്ധിച്ച് ഖുര്‍ആന്‍ സെമിനാര്‍, കുട്ടി പ്രഭാഷണം, ക്വിസ് മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.