ദുബൈയിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ അവധി

Posted on: June 13, 2018 9:59 pm | Last updated: June 13, 2018 at 9:59 pm

ദുബൈ: ദുബൈയിലെ വിദ്യാലയങ്ങള്‍ക്ക് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച് ഡി എ) ഈദ് അവധി പ്രഖ്യാപിച്ചു. റമസാന്‍ 29 വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് അവധി പ്രഖാപിച്ചിട്ടുള്ളത്. അതേസമയം, മതകാര്യ വകുപ്പിന്റെ പെരുന്നാള്‍ പ്രഖ്യാപനത്തിനനുസരിച്ചു തിങ്കളാഴ്ചയും അവധി പ്രതീക്ഷിക്കാമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കെ എച് ഡി എയുടെ സാമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ വാര്‍ത്താ വിശദാംശങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് സന്തോഷം നല്‍കി കൊണ്ട് കെ എച് ഡി എ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. നിങ്ങള്‍ക്ക് വ്യാഴവും ഞായറും സുഖമായി ഉറങ്ങാം പെരുന്നാള്‍ അവധി ആഘോഷമാക്കാം എന്നാണ് ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമാണോയെന്ന് അറിയുന്നതിന് കെ എച് ഡി എയുടെ അപ്‌ഡേറ്റുകള്‍ വീക്ഷിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

സ്വകാര്യ മേഖലക്ക്
ഈദ് അവധി രണ്ട് ദിവസം

ദുബൈ: ഈദുല്‍ ഫിത്വറിന് സ്വകാര്യമേഖലക്ക് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്നിനും രണ്ടിനുമാണ് അവധി. വെള്ളിയാഴ്ചയാണ് പെരുന്നാളെങ്കില്‍ വെള്ളി, ശനി ദിവസങ്ങളിലും ശനിയാഴ്ചയാണെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും അവധി.