വിവാദമാക്കാനില്ല: സുധീരനെതിരെ മിണ്ടാതെ ഉമ്മന്‍ചാണ്ടി

Posted on: June 13, 2018 9:46 pm | Last updated: June 14, 2018 at 10:30 am

തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തിയ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ മൗനം പാലിച്ച് എ ഐ സി സി ജന. സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സുധാരന്റെ പ്രസ്താവനകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പരസ്യ പ്രസ്താവന നടത്തി വിവാദം സൃഷ്ടിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ആന്ധ്രാ പ്രദേശില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.