Connect with us

Kerala

കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപ്പിടിച്ചു; ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു

Published

|

Last Updated

എം വി നളിനി (ഫയല്‍)

കൊച്ചി: പുറംകടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് തീപ്പിടിച്ച് ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. 80 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. പൊള്ളലേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എം വി നളിനിയെന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പലില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.

എന്‍ജിന്‍ റൂമിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. നാവിക സേനയുടെ ഹെസികോപ്ടറും ചാര്‍ളിയെന്ന ബോട്ടും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ വൈദ്യുതി നിലച്ചതും മഴയും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് നാഫ്തയുമായി പോകുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്.