Connect with us

National

രാഹുല്‍ ഗാന്ധിയുടെ മുംബൈയിലെ ആദ്യ വാര്‍ത്താ സമ്മേളനം അവസാനിച്ചത് രണ്ട് മിനുട്ട് 45 സെകന്‍ഡ്‌കൊണ്ട്

Published

|

Last Updated

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത് നിരാശമാത്രം. രാവിലെ 8.30ന് ബാന്ദ്രയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം രണ്ട് മിനുട്ട് 45 സെക്കന്‍ഡുകൊണ്ട് രാഹുല്‍ അവസാനിപ്പിച്ചതാണ് ഏവരേയും നിരാശരാക്കിയത്. ഏകദേശം നൂറോളം മാധ്യമപ്രവര്‍ത്തകരാണ് രാഹുലിന്റെ വാര്‍ത്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിലേറെ താമസിച്ച് തുടങ്ങിയ പത്രസമ്മേളനം രണ്ടേമുക്കാല്‍ മിനുട്ടുകൊണ്ടാണ് രാഹുല്‍ അവസാനിപ്പിച്ചത്.

വാര്‍ത്ത സമ്മേളനം തുടങ്ങി ആമുഖഭാഷണത്തിന് ശേഷം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ സഖ്യത്തിന്റെ നേത്യസ്ഥാനം ഏറ്റെടുക്കുമോയെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബിജെപി,നരേന്ദ്ര മോദി, ആര്‍എസ്എസ് എന്നിവര്‍ക്കെതിരായ വിമര്‍ശം ഒരിക്കല്‍ക്കൂടി രാഹുല്‍ ആവര്‍ത്തിച്ചു. ഇതിന് രണ്ട് മിനുട്ട് സമയംമാത്രമാണ് അദ്ദഹമെടുത്തത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.വാര്‍ത്ത സമ്മേളനം നിമിഷങ്ങള്‍ക്കകം അവസാനിപ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രാഹുലിനെതിരെ വിമര്‍ശം കനക്കുകയാണ്.

നാഗ്പൂരിലും നാന്ദേദിലും പരിപാടിയില്‍ പങ്കെടുക്കാന്‍ വൈകിയതിനാലാണ് വാര്‍ത്താ സമ്മേളനം മിനുട്ടുകള്‍കൊണ്ട് അവസാനിപ്പിച്ചതെന്നാണ് പിന്നീട് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചത്. ബാന്ദ്രയിലെ വാര്‍ത്തസമ്മേളന സ്ഥലത്തെത്താന്‍ അതിരാവിലെ വീട്ടില്‍നിന്നും പുറപ്പെട്ടവരായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ പലരും.

---- facebook comment plugin here -----

Latest