Connect with us

Kerala

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഗണേഷ് കുമാര്‍ മര്‍ദിച്ചതായി യുവാവ്

Published

|

Last Updated

പത്തനംതിട്ട: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറും ഡ്രൈവറും യുവാവിനെ മാതാവിന് മുന്നില്‍ കയ്യേറ്റം ചെയ്തതായി പരാതി . അനന്തക്യഷണ്ന്‍ എന്ന യുവാവിനാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍വെച്ച് മര്‍ദനമേറ്റത്.

മരണവീട്ടിലേക്ക് വന്ന എംഎല്‍എയുടെ വാഹനത്തിന് ഇതേ വീട്ടില്‍പോയി വരികയായിരുന്ന അനന്തക്യഷ്ണനും മാതാവും സഞ്ചരിച്ച കാര്‍ സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് കാറില്‍നിന്നിറങ്ങിവന്ന ഗണേഷ് കുമാറും പിന്നാലെ വന്ന ഡ്രൈവറും മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ അറിയിച്ചു. ഇരുവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.