Connect with us

Kerala

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്

Published

|

Last Updated

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസിന്റെ അന്വേഷണം പക്ഷപാതപരമായിരുന്നെന്നും പോലീസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഘാംഗം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ പ്രതിയാക്കിയത്. സമ്മര്‍ദങ്ങള്‍ വഴങ്ങിയാണ് തന്നെ കുടുക്കിയതെന്നും ദിലീപ് പറയുന്നു.

കേസിന്റെ വിചാരണ നടക്കാനിരിക്കേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറയുന്നത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

Latest