ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഡോക്ടറായ പിതാവ് അറസ്റ്റില്‍

Posted on: June 13, 2018 1:57 pm | Last updated: June 13, 2018 at 1:57 pm
SHARE

വാരണസി: മാതാവ് വീട്ടിലില്ലാത്ത സമയത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിച്ച ഡോക്ടറായ പിതാവ് അറസ്റ്റില്‍ . പിതാവ് പീഡിപ്പിച്ചതായി മകള്‍ മാതാവിനോട് പറയുകയും മാതാവ് ഇക്കാര്യം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

വാരണസിലെ ഹല്‍ദ്വാനിയിലെ വീട്ടില്‍വെച്ച് മാര്‍ച്ച് 23നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഈ സമയത്ത് മാതാവ് വീട്ടിലില്ലായിരുന്നു. മാതാവ് മടങ്ങിയെത്തിയപ്പോള്‍ പീഡനവിവരം പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം മാതാവ് ചോദിച്ചപ്പോള്‍ സംഭവം പുറത്തുപറയരുതെന്നായിരുന്നു കുട്ടിയുടെ പിതാവ് സജ്ഞീവ് മിശ്രയുടെ ആവശ്യം . ഇത് വകവെക്കാതെ സ്ത്രീ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മിശ്രക്കെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here