11 കോടിയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

Posted on: June 13, 2018 12:17 pm | Last updated: June 13, 2018 at 12:17 pm
SHARE

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖ്(33) എന്നയാള്‍ പിടിയിലായി.

സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഇന്നലത്തെ യാത്ര ഇന്നേക്ക് മാറ്റിവെച്ച ഡല്‍ഹി-കൊച്ചി-ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു പിടിയിലായ അഫ്ഗാന്‍ സ്വദേശി. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പായി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. യുഎസ് ഡോളറും സഊദി റിയാലുമാണ് പിടിച്ചെടുത്തത്.

ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. പണകടത്തിന് പിന്നിലാരെന്നൊ ഉദ്ദേശമെന്തെന്നോ വ്യക്തമായിട്ടില്ല. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ വിദേശ കറിന്‍സി പിടികൂടുമന്നത്