Connect with us

Kerala

കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; വീട് നിര്‍മിക്കാന്‍ പത്ത് ലക്ഷം, നീനുവിന്റെ പഠനം ഏറ്റെടുക്കും

Published

|

Last Updated

തിരുവനന്തപുരം: ദുരഭിമാനക്കൊലക്കിരയായ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. കെവിന്റെ കുടുംബത്തിന് സ്വന്തമായി വീടും ഭാര്യ നീനുവിന് ജോലിയും നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest