Connect with us

National

ജയനഗര്‍ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി മുന്നില്‍. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ സൗമ്യ 5348 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. സിറ്റിംഗ് സീറ്റില്‍ ബിഎന്‍ പ്രഹഌദ് ബാബുവാണ് ബിജെപി സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥി ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്ന് വിജയകുമാറിന്റെ സഹോദരനായ പ്രഹ്‌ളാദ് ബാബുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഇവിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ജെഡിഎസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. 19 സ്ഥാനാര്‍ഥികളാണ് ആകെ രംഗത്തുള്ളത്.

Latest