Connect with us

Kerala

പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നിന്ന് അന്‍പത് പവനും പണവും കവര്‍ന്നു

Published

|

Last Updated

കൊച്ചി: വടക്കന്‍ പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. കൊട്ടുവള്ളിയിലെ തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്ന് 30 പവന്‍ വരുന്ന തിരുവാഭരണവും 65,000 രൂപയും മോഷണം പോയി. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.