Connect with us

National

കശ്മീരില്‍ പാക് വെടിവെപ്പ്: അസി. കമാന്റന്റ് ഉള്‍പ്പെടെ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബാ ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
അസിസ്റ്റന്റ് കമാന്റന്റും സബ് ഇന്‍സ്‌പെക്ടറും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

രാംഗഢ് മേഖലയിലെ ബാബ ചംലിയാല്‍ ഔട്ട്‌പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു പാക് റേഞ്ചേഴ്‌സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്നലെ രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ നീണ്ടു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു.