ഉത്തര്‍പ്രദേശില്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 17 പേര്‍ മരിച്ചു

Posted on: June 13, 2018 8:55 am | Last updated: June 13, 2018 at 10:24 am

ലക്‌നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികളും രക്ഷപ്പെട്ട യാത്രക്കാരും പറയുന്നു.