തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയം ഉറപ്പാക്കാന്‍ ഭീം ആര്‍മി

രാഷ്ട്രീയ പാര്‍ട്ടിയാകാന്‍ ഇല്ലെന്നും ഭീം ആര്‍മി
Posted on: June 13, 2018 6:20 am | Last updated: June 13, 2018 at 12:48 am
SHARE

ലക്‌നോ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെയും ആര്‍ എസ് എസിനെയും പുറത്താക്കാന്‍ ഉത്തര്‍ പ്രദേശില്‍ സമാധാനപൂര്‍ണമായ ഇടപെടലുമായി ഭീം ആര്‍മി. സാമൂഹിക വിമോചനത്തിനുള്ള കൂട്ടായ്മയാണ് ഭീം ആര്‍മിയെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ബി ജെ പിയെയും ആര്‍ എസ് എസിനെയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കും. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ദളിതുകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബാബാ സാഹെബ് ഭീംറാവു അംബേദ്കറുടെ അനുയായികളാണ് തങ്ങളെന്നും ഭീം ആര്‍മി പ്രസിഡന്റ് വിനയ് രത്തന്‍ സിംഗ് പറഞ്ഞു.

ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയവും ജാതീയതക്കും വര്‍ഗീയതക്കും ആര്‍ എസ് എസ് നല്‍കിയ ശക്തിയും സമൂഹത്തില്‍ മേധാവിത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് നയിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കും ആര്‍ എസ് എസിനും എതിരായ അവബോധം സൃഷ്ടിക്കും. ഭീം ആര്‍മി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് തന്റെ വാക്കുകളെ വ്യാഖ്യാനിക്കരുത്.

ബി ജെ പി സര്‍ക്കാര്‍ എങ്ങനെയാണ് ശത്രുതാപരമായി പ്രവര്‍ത്തിക്കുന്നതെന്നും ആളുകളെ ജയിലിലടക്കുന്നതെന്നും അവര്‍ക്കെതിരെ ശക്തമായ ദേശീയ സുരക്ഷാ നിയമം ചുമത്തുന്നതെന്നും ജനങ്ങള്‍ അറിയണം. ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്ര ശേഖറിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ ശഹരണ്‍പൂര്‍ ജാതി കലാപത്തിന് ശേഷമാണ് ചന്ദ്ര ശേഖര്‍ ജയിലിലായത്. ആ സമയത്താണ് ഭീം ആര്‍മിയുടെ ജനകീയത വര്‍ധിച്ചത്. ഇന്ന് അധിക സംസ്ഥാനങ്ങളിലും സംഘടനയുടെ സാന്നിധ്യമുണ്ട്. സാക്ഷരത, നിരോധനം, സ്‌കൂള്‍ പഠനം ഉപേക്ഷിച്ചവരെ തിരിച്ചുകൊണ്ടുവരല്‍ തുടങ്ങിയ അടിസ്ഥാനതലത്തിലുള്ള സാമൂഹിക വിഷയങ്ങളെ ഊന്നിയാണ് പ്രവര്‍ത്തനം. ഈയടുത്ത കൈരാന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ ഭീം ആര്‍മി അപേക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here