ആള്‍ദൈവം സ്വയം വെടിവെച്ച് മരിച്ചു

Posted on: June 12, 2018 11:14 pm | Last updated: June 12, 2018 at 11:14 pm

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭയ്യു മഹാരാജ് സ്വയം വെടിവെച്ച് മരിച്ചു. മുറിക്കുള്ളില്‍ കയറി വാതിലടച്ചതിന് ശേഷം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാതില്‍ പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹഹത്യാ കാരണം വ്യക്തമല്ല.

മുന്‍ മോഡലായിരുന്ന ഭയ്യു മഹാരാജിന്റെ യഥാര്‍ഥ പേര് ഉദയ് സിംഗ് ദേശ്മുഖ് എന്നായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളുമുള്‍പ്പെടെ നിരവധി അനുയായികളുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ച അഞ്ച് സന്യാസിമാരില്‍ ഒരാളായിരുന്നു. എന്നാല്‍, ഇത് സ്വീകരിക്കാന്‍ ഭയ്യുജി തയ്യാറായിരുന്നില്ല. ലോക്പാല്‍ വിഷയത്തില്‍ നിരാഹാര സമരം നടത്തിയ അന്നാ ഹസാരെയുമായി മധ്യസ്ഥ ചര്‍ച്ചക്കായി യു പി എ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.